Monday, 28 December 2020

നമ്മുടെ ഈശൻ

നമ്മുടെ അറിവിൻ നിറകുടമായു-ള്ളീശനെയറിയാമോ?

നമ്മുടെ ബുദ്ധിയിൽ വെട്ടം പകരും ഈശനെയറിയാമോ?


കാലാകാലം നന്മകൾ ചെയ്യും
ഈശനെയറിയാമോ?
നിന്നിലും എന്നിലും നിറഞ്ഞു നിൽക്കും
ഈശനെയറിയാമോ?

എന്നുടെ ഈശന് പേരോന്നില്ല..
എന്നുടെ ഈശന് മതമൊന്നില്ല..
എന്നുടെ ഈശന് നിറമൊന്നില്ല..
എന്നുടെ ഈശന് രൂപമൊന്നില്ല..

എന്നുടെ ഈശൻ എന്നിലെ മനിതൻ
നിന്നുടെ ഈശൻ നിന്നിലെ മനിതൻ
എന്നുടെ ഈശനെ ഞാൻ കാട്ടുമ്പോ-
ളെന്തേ നിനക്കത് പൊള്ളുന്നു..

നമ്മുടെ ഈശനെയുള്ളിൽ വച്ചു
സ്നേഹമൊരായിരം വിതറീടാം..
ജാതിയും മതവും സ്പർധയുമില്ലാ
ഭൂമിയെ നാകമാക്കിടാം.

Friday, 13 November 2020

സരോ വരം

 ഒരു മനുഷ്യ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ് മാതാപിതാക്കൾ.. എന്നാൽ അതിനേക്കാൾ ഭാഗ്യം ഉള്ളവർക്ക് ലഭിക്കുന്ന വരദാനമാണ് അമ്മൂമ്മയും അപ്പൂപ്പനും.. സ്നേഹത്തിന്റെ വറ്റാത്ത ഉറവായണവർ.. ജീവിതത്തിന്റെ സായാഹ്നത്തിൽ നിൽക്കുന്നവർ.. മനസ്സ് നിറയെ സ്നേഹവും കരുതലും വാത്സല്യവും മാത്രം.. ജീവിതത്തിന്റെ ഒഴിവു സമയം ചിലവഴിക്കാൻ സമ്മതിക്കാതെ കുസൃതിയുടെ കൂമ്പാരമായി നടക്കുന്ന പേരക്കുട്ടികളുടെ പുറകെ അതേ ഊർജ്ജത്തോടെ ഓടുകയും ചാടുകയും കളിക്കുന്ന മാലാഖമാർ...


സരോ:

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു എന്റെ അമ്മയുടെ അമ്മ... സരോജിനി... ഏതാണ്ട് 3 വയസ്സ് വരെ ഞാൻ ജീവിച്ചതും അമ്മൂമ്മയുടെ കൂടെയായിരുന്നു.. ഞാൻ അമ്മൂമ്മയെ വിളിച്ചിരുന്നതും അമ്മ എന്ന് തന്നെയായിരുന്നു... അമ്മൂമ്മയെ സരോ പേരെടുത്ത് വിളിക്കാനുള്ള അനുവാദവും എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഭാഗ്യം.. 





മരണവാർത്ത:

ആ അമ്മ നവംബർ 11ന് രാത്രി 10.20ന് ഈ ലോകം വെടിഞ്ഞു യാത്രയായി എന്ന് എന്റെ അമ്മ ഫോൺ വിളിച്ചു പറയുമ്പോൾ പ്രത്യേകിച്ചൊരു ഞെട്ടാലും ഇല്ലായിരുന്നു. കഴിഞ്ഞ മാർച്ചിൽ സ്ട്രോക്ക് വന്നതിൻമൂലം ശരീരം തളർന്ന് കിടക്കുകയായിരുന്നു.. മാമിയും അമ്മയും അപ്പുവും അമ്മുവുമൊക്കെയായിരുന്നു അമ്മയെ നോക്കിയിരുന്നത്.. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയ നിമിഷങ്ങൾ, ജലപാനം ചെയ്യാൻ അനുഭവിച്ച വേദന, പരിചിത മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ വിഷമിച്ച് നനഞ്ഞ നേത്രങ്ങൾ. കണ്ടു നിന്നവരുടെ ഹൃദയത്തെ പോലും തലർത്തുന്ന കാഴ്ച്ചകൾ.. 11ന് വൈകുന്നേരം മുതൽ അരയ്ക്കു കീഴ്‌പ്പോട്ടു തണുത്തുറഞ്ഞു തുടങ്ങിയപ്പോഴേ മരണം പ്രതീക്ഷിച്ചിരുന്നു.. അതുകൊണ്ടു തന്നെ, അമ്മയ്‌ക്ക് ലഭിച്ച ഭാഗ്യമാവാം ഈ മരണം.. കഷ്ടപ്പാടിൽ നിന്നും, ദുരിതക്കയത്തിൽ നിന്നും എന്നെന്നേയ്ക്കുമായൊരു രക്ഷപ്പെടൽ..

വാർത്ത അറിഞ്ഞതും ഞാനും അച്ഛനും വർക്കലയിൽ നിന്നും പുറപ്പെട്ടു.. ഞാൻ ജനിച്ച കോഴിക്കോട് വീട്ടിലേക്ക്.. 8 മണിക്കൂറോളം നീളുന്ന യാത്ര അന്ന് 6 മണിക്കൂർ കൊണ്ട് പൂർത്തിയായി... കുടുംബക്കാരിലെ തലമുതിർന്നവർ എല്ലാവരും ഉണ്ടായിരുന്നു അവിടെ.. അലമുറയോ, നിലവിളിയോ ഒന്നും ഇല്ല.. അടക്കി പിടിച്ച വിങ്ങലുകൾ തളം കെട്ടി കിടക്കുന്ന ശാന്തത മാത്രം..

അമ്മൂമ്മ കിടക്കുന്ന മുറിയിൽ ഒരു വെള്ള മുണ്ട് പുതപ്പിച്ച് അമ്മൂമ്മയെ കിടത്തിയേക്കുന്നു.. അടുത്തിരിക്കുന്ന അമ്മയുടെ വിങ്ങലിന്റെ നേർത്ത ശബ്ദം മാത്രം കേൾക്കാം.. ഒരിക്കൽ മാത്രമേ ഞാൻ മുഖങ്ങളിലേക്ക് നോക്കിയുള്ളൂ.. അപ്പോഴേക്കും എന്നിലെ ശക്തി ഒലിച്ചു പോയിരുന്നു.. നിലമില്ലാത്ത കായലിൽ ആടിയുലയുന്ന മനസ്സുമായു മാമി കരയാതെ കരഞ്ഞുകൊണ്ട് അടുക്കളയിൽ നിൽപ്പുണ്ടായിരുന്നു.. ആരോടും ഒന്നും പറയാൻ കഴിയാതെ, ആശ്വസിപ്പിക്കാൻ കഴിയാതെ ഞാവിടെയിരുന്നു.. മാമന്റെ മോൾ അമ്മു ഒരു കട്ടൻ ചായ കൊണ്ടു വന്നു.. കുട്ടിയായിരുന്നപ്പോൾ എനിക്ക് ആഹാരം വായയിൽ വച്ചു തന്നിരുന്നത് അമ്മൂമ്മയായിരുന്നു.. കൂടെ ജീരകമിട്ടു തിളപ്പിച്ച വെള്ളവും.. ചൂടുവെള്ളമല്ലാതെ ഒന്നും അമ്മ കുടിക്കാൻ സമ്മതിക്കില്ല.. അമ്മ അറിയാതെ ഫ്രിഡ്ജിൽ നിന്നു തണുത്ത വെള്ളം കുടിച്ചതിന് കിട്ടിയ അടിയുടെ രുചി ഇപ്പോഴുമുണ്ട് മനസ്സിൽ..

"അണ്ണാ, ചടങ്ങു തുടങ്ങാൻ സമയമുണ്ട്.. വണ്ടിയോടിച്ചു വന്ന ക്ഷീണമുണ്ടാവും.. ഇങ്ങള് കിടന്നോളീൻ" എന്ന് അപ്പു വന്നു പറഞ്ഞപ്പോൾ ഒന്നും തിരിച്ചു പറയാതെ പോയി കിടന്നുറങ്ങി.. മനസ്സു മുഴുവൻ അമ്മൂമ്മയുടെ ഓർമ്മകൾ തന്നെ..

ചടങ്ങ്:

9 മണി കഴിഞ്ഞപ്പോൾ എണീറ്റു.. ചടങ്ങുകൾ തുടങ്ങി..
ഞാനും മാമന്മാരും അപ്പുവും കൂടി അമ്മൂമ്മയെ കുളിപ്പിക്കാൻ കൊണ്ട് കിടത്തി.. മാമിമാർ വന്ന് കുളിപ്പിച്ചു.. കുട്ടിക്കാലത്ത് കുളിക്കാൻ നിൽക്കുമ്പോൾ വികൃതി കാണിച്ചതിന് അമ്മൂമ്മ പറഞ്ഞ വഴക്കുകൾ വീണ്ടും എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.. കൂടെ ചിരിച്ചു കൊണ്ട് കുളിപ്പിച്ചു, തല തുവർത്തി മൂർദ്ധാവിൽ രാസ്നാദി പൊടിയിട്ട് തടവി പൗഡർ ഇട്ട്, മുടി ചീകി ഉമ്മറത്ത് കൊണ്ടിരുത്തുന്ന ഓർമ്മകൾ മനസ്സിലൂടെ മിന്നി മാറി...

കുളിപ്പിച്ചു കഴിഞ്ഞ അമ്മൂമ്മയെ വീടിന്റെ മുറ്റത്ത് കട്ടിലിൽ കിടത്തി..ഒരു നെടുനീളൻ തോർത്തു വിരിച്ചു അതിൽ അമ്മ.. അമ്മയ്ക്ക് പുതയ്ക്കാനായി ഒരു വെള്ള പുതപ്പും, ചുവന്ന പട്ടും..

ഏത് യാത്ര പോയാലും അണിഞ്ഞൊരുങ്ങിയെ പോകാവൂ.. കാരണം ആ യാത്രയിൽ നമ്മളെ കാണുന്നവർക്ക് അനിഷ്ടം ഉണ്ടാവാൻ പാടില്ല.. ഇതായിരുന്നു അമ്മൂമ്മയുടെ രീതി.. ഈ യാത്രയിലും ആ പതിവ് അമ്മ തെറ്റിച്ചില്ല.. സുന്ദരിയായി കിടക്കുന്ന അമ്മയെ അവസാനമായി കണ്ടു യാത്ര അയയ്ക്കാൻ എല്ലാരും വീണ്ടും വന്നു.. ചുണ്ടിലേക്ക് അൽപ്പം വെള്ളം ഇറ്റിച്ചു കൊടുത്തു. എന്നിട്ടു കുറച്ചു അരിയും തുളസിയിലയും കൈയിൽ പിടിച്ചു പ്രദക്ഷിണം വച്ചു വന്നു ആ കാലിൽ അർപ്പിച്ച് മാറി നിന്നു..

ശ്മശാനം:

അമ്മൂമ്മയുടെ മൃതദേഹവുമായി ഞങ്ങൾ ശ്മശാനത്തിലേക്കു തിരിച്ചു.. ഇഷ്ടികയിൽ പണിത ചിത.. നമ്മൾ സാധാരണ കാണുന്ന രീതിയിൽ അല്ല.. വിറകിന് പകരം തേങ്ങയുടെ തൊണ്ടായിരുന്നു നിറച്ചിരുന്നത്.. അതിലേക്ക് അമ്മൂമ്മയെ കിടത്തി.. അവിടത്തെ കാര്യക്കാരൻ ഞങ്ങളോട് അമ്മയെ വലം വച്ചു വരാൻ പറഞ്ഞു.. എന്നിട്ട് ഓരോരുത്തരോടും ഒരു തൊണ്ട് മാത്രം മൃതദേഹത്തിൽ വയ്ക്കാൻ പറഞ്ഞു.. രാമനാമം ജപിച്ചു ഞങ്ങളും അത് ചെയ്‌തു.. പിന്നീട് അമ്മയുടെ ശരീരത്തിന് മുകളിൽ തൊണ്ട് അടുക്കി വച്ചു.. അതോടെ അമ്മയുടെ മുഖവും മറയ്ക്കപ്പെട്ടു.. ആ തൊണ്ടിന് മുകളിൽ വൈക്കോൽ അടുക്കി വച്ചു.. ആ വൈക്കോലിന് മുകളിൽ ചളി ഒഴിച്ചു തേയ്ച്ചു അടച്ചു.. ആ ചളിയിൽ കാര്യക്കാരൻ തന്റെ വിരൽ കൊണ്ട് 3 കുഴികൾ ഉണ്ടാക്കി.. ദഹിപ്പിക്കാനായി ഉണ്ണി മാമനെ വിളിപ്പിച്ചു.. വിറ കൈയോടെ നിന്ന ഉണ്ണി മാമന്റെ കൈകളിലേക്ക് ആളികത്തുന്ന ചന്ദനത്തിരികൾ അയാൾ വച്ചു കൊടുത്തു.. പുറംതിരിഞ്ഞു നിന്നുകൊണ്ടു മാമൻ ആ ചിതയുടെ വലത് വശത്തുള്ള വലിയ ദ്വാരത്തിലേക്കു ചന്ദനത്തിരികൾ വച്ചു.. നെയ്യ് പുരട്ടി വച്ചിരുന്ന ആ തൊണ്ടുകൾ പതിയെ പുകയാൻ തുടങ്ങി.. അമ്മൂമ്മ യാത്രയായി...




ദേഹമിവിടെ ഉപേക്ഷിച്ചു ദേഹി യാത്രയായി..

സരോയുടെ യാത്ര.. അവസാന യാത്ര....

തിരിച്ചു വീട്ടിലെത്തിയ എനിക്ക് കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന മാമിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു... ഒരു അമ്മയെ നോക്കുന്നത് പോലെ തന്നെ തന്റെ അമ്മായി അമ്മയെ നോക്കിയ മാമി..

"ഇനി ആരുണ്ട് എനിക്ക് കൂട്ടിന്" എന്ന ചോദ്യത്തിന് ഒരുത്തരം നൽകാൻ കഴിയാതെ ഞാൻ പോയി...

അതെ.. പട്ടാളക്കാരന്റെ ഭാര്യ.. ജീവിതത്തിലും ആദർശത്തിലും ആ കാർക്കശ്യവും, ചിട്ടയും കാണിച്ചിരുന്നു.. സ്നേഹത്തിന്റെ വറ്റാത്ത ഉറവ, എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങുകയും ചെയ്യുമായിരുന്നു എന്റെ സരോ.. എന്റെ ജീവിതത്തിലെനിക്ക് കിട്ടിയ ഏറ്റവും വലിയ വരമായിരുന്നു സരോ.. എന്റെ അമ്മൂമ്മ... 





Tuesday, 1 September 2020

നീല വെളിച്ചം

 ആദ്യമായി കണ്ണു തുറന്നു എണീറ്റത് പോലെയൊരു തോന്നലായിരുന്നു അവൾക്ക്... അവളുടെ ചുറ്റിലും നീല വെളിച്ചത്തിന്റെ ആവരണം... നീല നിറത്തിലുള്ള ഒരു നൂലിനാൽ അവളുടെ ആ ശരീരത്തെ എന്തിനോടോ ബന്ധപ്പെടുത്തിയിരിക്കുന്നത് പോലെ... ചുറ്റിലും ഒരുപാട് നീല വെട്ടം പ്രകാശിക്കുന്ന ആളുകൾ.. അതിലൊന്ന് അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... അവൾ സൂക്ഷിച്ചു നോക്കിയപ്പോൾ പരിചയമുള്ള മുഖം... വർഷങ്ങൾക്കു മുൻപ് മരണത്തോട് പൊരുതി മരിച്ച തന്റെ പ്രിയ സുഹൃത്തിന്റെ മുഖം... 


അവൾ തെല്ലൊരു ഞെട്ടലോടെ ചോദിച്ചു, "നീയെന്താ ഇവിടെ?"


അവൻ: എല്ലാവരെയും ഒന്ന് കാണാനിറങ്ങിയതാണ്. അച്ഛനെ കണ്ടു, അമ്മയെ കണ്ടു, മക്കളെ കണ്ടു, സഹോദരങ്ങളെ കണ്ടു, സുഹൃത്തുക്കളെ കണ്ടു അവരോടൊക്കെ സംസാരിച്ചു. എല്ലാവരും സുഖമായിരിക്കുന്നു. നിന്നെയും കൂടി കണ്ടാൽ എനിക്കിനി യാത്രയാവാം. പക്ഷേ നിന്നെ കാണാതെ പോവേണ്ടി വരുമോ എന്നെനിക്കൊരു ആശങ്ക ഉണ്ടായിരുന്നു..


അവൾ: അതെന്തെ?


അവൻ: ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും നമ്മൾ കണ്ടിട്ടില്ല.. നമ്മൾ അറിഞ്ഞതും മനസ്സിലാക്കിയതും മുഴുവൻ എഴുത്തുകളിലൂടെയല്ലേ? കണ്ടിട്ടില്ലാത്ത നിന്നോട് ഞാൻ എങ്ങനെ വന്നു മിണ്ടും?


അവൾ: പക്ഷേ, ഇപ്പോൾ മിണ്ടുന്നതോ?


അവൻ: നീയെന്നെ കണ്ടെത്തി എന്നോട് മിണ്ടിയപ്പോഴല്ലേ എനിക്കും മിണ്ടാൻ സാധിച്ചത്..


അവൾ: ഉം... വേദനയുണ്ടോ?


അവൻ: ഞാൻ വേദനയ്ക്കതീതനാണ്...


അവൾ: വിഷമമുണ്ടോ?


അവൻ: ലൗകിക ജീവിതത്തിന്റെ നഷ്ടബോധത്തിൽ എനിക്ക് വിഷമമില്ല. എന്നാൽ നിന്നെ ഓർത്ത് എനിക്ക് വിഷമമുണ്ട്.. അതിശൈത്യമേറിയ ഈ പ്രകാശ രൂപത്തിലും നിന്റെ തീരുമാനത്തിന്റെ ചൂട് എന്നെ പൊള്ളിക്കുന്നുണ്ട്...


അവൾ: എന്റെ തീരുമാനമോ?? 


അവൻ: നീ എഴുതില്ല എന്ന തീരുമാനം!


അവൾ: അത്... നീയില്ലാതെ എങ്ങനെ? നീയായിരുന്നില്ലേ എന്റെ തൂലികയ്ക്ക് മഷിയായി മാറിയത്? നീയല്ലേ എന്റെ എഴുത്തിന് ജീവൻ നൽകിയത്! നീയല്ലേ എന്നെ ഒരു കഥാകാരിയാക്കിയത്! നിന്നൊടുളള എന്റെ എഴുത്തുകൾ അല്ലെ എന്നെ വളർത്തിയത്.. നീയായിരുന്നില്ലേ എന്റെ ശക്തി? ആ നീയില്ലാതെ ഞാനെങ്ങനെ??? നിനക്ക് തോന്നുന്നുണ്ടോ എന്റെ ചിന്തകൾക്ക് തലച്ചോറിൽ നിന്ന് കൈകളിലൂടെ കടലാസ്സിലേക്കു പടരാൻ പറ്റുമെന്ന്?? എല്ലാം നീയെന്നെ വിട്ടു പോയത് കൊണ്ടല്ലേ?? 


അവൻ: (ചിരിച്ചു കൊണ്ട്) നിന്റെ എഴുത്തുകൾ ഈ ലോകത്തിന് പ്രിയപ്പെട്ടവയാണ്.. എന്റെ കർമ്മഭാണ്ഡത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു നിന്റെ എഴുത്തിനെ ലോകത്തിലേക്കെത്തിക്കുക എന്നുള്ളത്.. വീണു പോയേക്കാവുന്ന ഒരുപാട് ജീവിതങ്ങൾക്ക് താങ്ങാവാൻ നിന്റെ വാക്കുകൾക്ക് കഴിയും.. പ്രതീക്ഷ നഷ്ടപ്പെട്ടുലയുന്ന ഒരുപിടി ജന്മങ്ങൾക്ക് സാന്ത്വനമാവാൻ നിന്റെ അക്ഷരങ്ങൾക്ക് സാധിക്കും.. നിന്നിലെ എഴുത്ത്‌ അത് ലോക നന്മയ്ക്കായി ഉപകാരപ്രദമായെങ്കിൽ മാത്രമേ ആ സർഗ്ഗ കഴിവ് കൊണ്ടു ഗുണമുള്ളൂ... വാക്കുകളും ചിന്തകളുമൊന്നും നിന്നിലെക്കൊളിപ്പിക്കാതെ അതിനെ സ്വതന്ത്രമായി വിഹായസ്സിൽ പാറിപ്പറക്കാൻ അനുവദിക്കണം.. ചിറകറ്റ് വീണു പോയ ഒരുപാട് പക്ഷികൾക്ക് ഉയിർത്തെഴുന്നേൽപിന്റെ അഗ്നിച്ചിറക് സമ്മാനിക്കാൻ അതിന് ചിലപ്പോൾ സാധിച്ചേക്കും...


അവൾ: പക്ഷേ, എനിക്കത് സാധിക്കുമോ??


അവൻ: നിനക്കത് സാധിക്കും... അക്ഷരലോകത്തിന്റെ വറ്റാത്ത ഉറവിടമാണ് നീ... സ്രോതസ്സ് ലോകത്തിന് ഉപയോഗപ്രദമായില്ലെങ്കിൽ പിന്നെ അതുകൊണ്ടെന്തു ഗുണം???


അവൾ: ഉം..


അവൻ: സഖി, മടങ്ങുന്നു.. ഇനിയൊരു തിരിച്ചു വരവുണ്ടാവാൻ സാധ്യതയില്ല... ആശയങ്ങളിലൂടെ വീണ്ടും നമുക്ക് കണ്ടുമുട്ടാം.. പോവുന്നു....


പെട്ടെന്ന് ഒരു ഞെട്ടലോടെ അവൾ കണ്ണു തുറന്നു! 


സ്വപ്നം! താൻ കണ്ടത് സ്വപ്നമായിരുന്നോ?????അപ്പോൾ അവൻ എന്നെ കാണാൻ വന്നതല്ലേ??

എന്തായിരുന്നു എനിക്ക് ചുറ്റുമുള്ള നീല വെളിച്ചം?

അവൻ മരിച്ചത് മുതൽ ഞാൻ എഴുത്ത്‌ നിർത്തിയതാണല്ലോ.. അവനത് വിഷമമുണ്ടാക്കുന്നുണ്ടോ?? പക്ഷേ, എന്തിന്?????

എഴുതുക എന്നുള്ളത് എന്റെ സ്വകാര്യ അവകാശമല്ലേ??


കിതച്ചു കൊണ്ടു ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി...


ടേബിൾ ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തു റൂമിലെ ക്ലോക്കിൽ സമയം നോക്കി: 3.30.. 

ദാഹം! വല്ലാത്ത ദാഹം! മേശപ്പുറത്ത് വച്ചിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചപ്പോഴാണ് അവളൊരു കാര്യം ശ്രദ്ധിച്ചത്!


ഒരു വർഷത്തോളമായി അവൾ തൊടാത്ത അവളുടെ പ്രിയപ്പെട്ട പേനയും അവൻ പണ്ട് അയച്ചു തന്ന ഡയറിയും മേശപ്പുറത്തിരുന്നു അവളെ നോക്കി ചിരിക്കുന്നത് പോലെ.. 


അവൾ ആ പേനയെടുത്തു നോക്കി... മെല്ലെയൊന്നു ചിരിച്ചു... പിന്നെ ഡയറി തുറന്ന അവൾ കുറച്ചു നേരം അതിലേക്ക് നോക്കി നിന്ന്... 

വീണ്ടും... അതിലെന്തോ കുത്തിക്കുറിച്ചു കൊണ്ടു വീണ്ടും അക്ഷരലോകത്തിലേക്ക് അവൾ നടന്നു കയറി...... ആ യാത്ര തുടരട്ടെ......


Friday, 28 August 2020

How to have a Successful Life?

 

Everyone in this world wants to succeed in their life. They want to etch their names in history as a successful man. I was going through a lot of Debates, Arguments, Videos about the same. Even I was asked the same question many a times "How to have a Successful Life?".


 

And after several ruminating moments, I figured out that the answer for this question is rather very simple. You just need to find the answer for one simple question and then you will get to know on How to have a Successful Life?

Now, What's that simple question?. 

It is "Define Success" or to put it into your perspective, "How do you define success?" Well, if you still want to make it simple, then "What does Success mean to You?"

That's it. If you could define Success, then you will be able to achieve Success. By now, you might be thinking of the necessity of the Definition. Well, Let me explain.

Ask a kid what Success is and he might reply that Success is To pass all exams with flying colors.

Ask the same question to someone who is struggling in expressing their Love, then they might say that Success is Winning over his Lover's heart.

Success to an Unemployed person would be a Permanent job that helps him to meet his needs.

Success to a Pregnant woman would be Peaceful Birthing.

Success to a Housewife would be To provide Happiness and Support to her family.

Success to a Businessman would be Earning more money.

Success to an Artist would be Following their passion and creating an impact on the society.

Success to a Doctor would be to make a Society full of Healthy people.

Success to a Police officer would be a Society devoid of Crimes.

Success to a Criminal would be Not getting caught by the Law.

Success to a Spiritualist would be attaining Agape.

The list goes on....

Success varies from person to person. Success varies from age to age. If you ask someone what success is, they will be able to reply only from their point of view. However, you need to understand that It's your life. You are the only one who knows about the deep inflow of thoughts you have in your mind. Only you can judge yourself. 

Understand your needs. Understand your strength. Understand your weakness. You decide what you want to become? Then Define what success means to you? If you could define what it is, then you will be able to figure out on how to be Successful in your Life. Don't let anyone decide the Capability and Capacity of your life. You decide if you are capable of doing that challenge. Go ahead and accomplish your goal if it doesn't harm anyone's life. 

So, My friends, the KEY to the road of success LIES in the Definition.  




Monday, 13 July 2020

Positivity

It's a sheer art to be able to spread Positivity around us. Not everyone is capable of doing it.

Yesterday (13th July 2020), I had a trip to Cochin Airport. Being out of business for the last 4-5 months due to Covid-19 Pandemic has started taking its toll on my attitude. Like everyone, despite being hopeful to have this pandemic contained, I was also starting to get worried about my future. In such a situation, I couldn't resist saying YES to the Customer when he requested for a COCHIN Airport Drop.

Varkala to Cochin International Airport is approximately 5 hours far and is quite a good journey. However, considering the Covid situation, I knew that there will be a lot of Police Checking and also a lot of Containment Zones enroute to Airport.

Let me brief you about the Customers. A Gentleman and his Lady. They are from Ukraine and have been staying in Varkala for more than 6 months now i.e. even before Corona had hit the Frontpage of our Dailies! They have a Repatriation flight that is supposed to leave today at 9 AM or so from New Delhi. Their itinerary was to Fly to New Delhi from Kochi at 4.15 PM and from New Delhi to Ukraine next day i.e. 14th July 2020 in AIR INDIA and they were in a hurry because that is the last Flight to Ukraine.

Journey to Kochi:

Generally, during Mondays, there would be heavy traffic in Alappuzha and Ernakulam and so I was anticipating a huge traffic.As there would also be several Police checking at Multiple Containment zones on the way, I suggested to leave Varkala by 7 AM so that we could reach the airport by at least 1 PM. But, due to some unforeseen circumstances, the journey got delayed by 50 minutes. As he had already send me a copy of his Flight ticket details from Kochi to Delhi, I knew that I had a valid proof to get permission from Police for travelling.


Masks - Checked
Sanitizers - Checked
Hot Water - Checked
Dettol - Checked
Soap - Checked
Vehicle Documents - Checked
Clean Towels - Checked
Water for Washing hands - Checked.

The journey route was Varkala - Edava - Paravur - Kollam - Alappuzha - Vytilla- Ernakulam Edappally - Kalamassery - Aluva - Cochin Airport which is around 210 Km.

We left Varkala at 7.50 AM. To my surprise, it was a pleasant journey. There were a few Police Checking and everyone was so kind. Road wasn't as crowded as expected. Apart from a small traffic congestion at Alappuzha and Ernakulam, the journey was really good and we reached the airport at around 12.40 PM. I don't drive fast when I have Customers, but even I was taken aback when I realized that I reached the destination in less than 5 hours. However, on the way, I realized something that my customer was yet to get his ticket for his journey from New Delhi to Ukraine. He tried booking the Tickets multiple times, but went in vain due to some Technical difficulties of his Credit Card. So he decided to buy the ticket personally by going to the Air India office in the airport.

After dropping them, I left the airport. This time I was pretty fast as I was travelling alone and by 1.05 PM, I had already passed Companypady which is around 15 kms from the airport, I got a call from him saying that he was not able to buy tickets for his repatriation flight. He spoke with the officers there, and he went to Terminal 3 office to buy tickets, but they said they don't book it and gave him the booking office address. I was under the impression that he would take care of everything as he was already in the airport and had more than 2 hours to buy tickets and sort out things. When he called me, he was quite worried. I told him that I already left. He said he doesn't know anyone else there and was wondering if I could help him. I had been in that situation before. Having lost and seeking for help. I thought of my father's advice to help someone who is in need because may be we would be the only one who could do it.

I said Yes and drove back to the airport. By 1.30 PM or so, I reached the airport again. He was standing there. He immediately got into the car and asked me to take him to the Air India Reservation Office which was located in Ernakulam South. I told him that It's almost 30kms from the airport and will be a 45 mins journey if there is no traffic and then another 45 mins back . It will take at least 15 mins to book the tickets if there is no crowd. In that case, we will reach the airport only by 3.15 PM  and if there is any traffic, then there is no way that we will be able to get back to the airport on time and that could jeopardize the whole journey. But I was ready to take the risk. I suggested him that we can go to the office. If it takes time, then we will leave the trip to the Reservation office and will go back to the airport to reach before 3 PM so that they could go to New Delhi and buy tickets from there. The Customer said he doesn't want to go the reservation office as he didn't want to affect the journey to New Delhi and he asked me if I could wait for him in the car. During the whole time, the lady was waiting for him outside the Departure area. They both had a chat and went to the Air India counter. In the meantime, I kept on calling all the mentioned numbers on the Air India website, but couldnt get through to anyone.

By 2.45 PM, he came back to my car with his luggage and said that he has cancelled his flight to Delhi and would want to return to Varkala. He was really gloomy and I couldn't help but notice that he was all alone. I asked him about where the lady was and he told me that she already had ticket from New Delhi to Ukraine and so she will be boarding the plane but not him as he didnt have a ticket.

I felt bad for him and we started our journey back. It was an awfully painful silence that prevailed inside the car as I wasn't sure of what to tell him. Even he was silent for almost 30 mins.

He then suddenly woke up and said, "Jithin, I think it's a sign that Universe doesn't want me to travel. I had never experienced so much difficulties in my life while travelling. But today, whatever I do, everything failed. May be the Upper One doesn't want me to travel today. He might have kept some other plans for me. Shiva Shiva!"

I replied, "I can understand your anger."

He said, "No. I am not angry. I was sad, but now it's okay. I just expressed my anger through silence and now I am good. Let her enjoy her flight. Let me enjoy what's kept for me"

I replied, "This turned out to be a Send off journey" to which he nodded yes.

He then started cracking jokes and all of a sudden the car was full of joy.

He said, "Jithin, It's easy to be emotional, but difficult to be calm. Don't worry about me, my friend. I didn't lose my flight, I am given an opportunity to enjoy a few more days in Varkala now."

I couldn't help but laugh.

He had the whole right to be angry and sad, but he chose to be happy. He chose to be positive and he decided to spread happiness. He decided to spread happiness and he made the whole journey positive. It's thoughts like these that makes our Life happy. Once we are happy then automatically, we will be able to keep others Positive and Happy.. Aren't these the needs of this hour?

Stay Home. Stay Safe. Stay Positive. Stay Happy.

Tuesday, 7 July 2020

Expectation leads to Disappointment


Life as We know it




Learnt well, Earned well, But then it all turned upside down. Some movements went wrong, and the repercussions were unfathomable. Life is playing the game with Passion and Necessity as 2 options. With half the life already lost, it's high time to follow the passion as the necessity is never going to change. The more we understand the pattern of Life, the Life changes its pattern pushing as away from the game yet tempting us to fight our way back to Life. - JJ

Books



Some Books excite us instantly,
Some Books enthral us only after a few chapters,
Some Books enrapture us only for a few Chapters,
However, there are some Books
Which are never written to enchant us,
They're merely there for us to be avoided
Or to be read with No point to be noted.
So is Life and Everything in it. - JJ

Mysterious She




In love with this picture..
I don't know who she is and who took this picture. But this picture has got a lot of undecipherability to it.
She could be anxious or angst about her marriage.
Or She could be Inexplicably happy for her new life.
Or She could be in an excruciating mental agony.
Or She could be flaunting her sensuality.
And that's why I love this pic.
It has everything. Beauty, Sensuality, Mystery, Happiness, Pain, etc. It all depends on Your perception.

വിമർശനം




വിമർശിക്കാനായി വിമർശിക്കുന്നവരെയും, 
തർക്കിക്കാനായി തർക്കിക്കുന്നവരെയും പാതയുടെ ഓരത്തിലേക്കു മാറ്റി നിർത്തി മുന്നോട്ടു കുതിച്ചോളൂ.. 
നമുക്കെതിരെ കല്ലുകളെറിയുമ്പോൾ ആദ്യം വേദനിച്ചേക്കും, മുറിഞ്ഞേക്കും. 
പക്ഷേ ആ കല്ലുകൾ നമുക്കുള്ള ചവിട്ടി പടിയാക്കി മുന്നോട്ടു നീങ്ങുക. അല്ലാതെ ആ കല്ലുകളും എണ്ണിയിരുന്നാൽ ഒരിക്കലും വിചാരിച്ച സമയത്ത്‌ ലക്ഷ്യ സ്ഥാനത്തു എത്താൻ സാധിക്കില്ല... -JJ

ജീവിത തത്വം

  
ചിന്തയും പ്രവൃത്തിയും ഒന്നാണെങ്കിൽ, 
അതിൽ നന്മയേറിയ മനസ്സുകളുടെ കണ്ണീര് പുരളുന്നില്ലെങ്കിൽ,
അന്നാണ്! അന്നാണ് നമ്മുടെ ജീവിതം ഒരു തത്വമാവുന്നത്,
അത്തരം തത്വങ്ങളാണ് സമൂഹത്തിന് വെളിച്ചമാവേണ്ടത് - JJ

മരണവിളിക്കായി കാത്തിരുന്നവർ


You have a life because You are privileged


It's quite interesting to see a lot of People offering Coffee, Help, Keeping their doors opened for people who are Depressed. It's really Appreciable and is also the need of this hour.

But, as far as I know, people suffering with Depression generally don't tend to open up to everyone. They prefer to embrace loneliness and try to keep themselves secluded nevertheless of however much you persuade them to open up. So, it doesn't have a ghost of a chance to talk to you or strangers when they are depressed.

However, your offer might help people who feel lonely and it might help them from falling into Depression. Depression is a mental state and could be cured and We don't have to look at them differently.. Let's give them their space but try to let them realise that He is or rather You both are a part of the same circle of Life.

Now, the Best thing that probably We can do is Keeping our relationships alive.. Check on your Loved ones. Meet them, or Talk to them or at least Send them a message and ask about their well being. You might be Forwarding hundreds of Wishes, Videos, Sports clips, Political campaigns etc to them, but once in a week (at least) ask them 'How they are?', 'How their life is?' etc.. That's called Connection and once we are connected, then the so called Loneliness will never have a role in our life. This way, we might be able to help someone from falling into Depression..

NB: I could be wrong, but this definitely worked with me as I have been PRIVILEGED to have such Friends and Family!!!

ജീവിതമരണം


നാവ്


വാഴ്‌വ്


അടുത്ത ഉത്സവം


Tuesday, 26 May 2020

എന്റെ സ്വർഗ്ഗം





ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ കാലം മിക്കപ്പോഴും നമ്മുടെ കുട്ടിക്കാലം തന്നെയായിരിക്കും... പ്രാരാബ്ധത്തിന്റെയും പട്ടിണിയുടെയും പീഢകളെ പലവിധ ക്രീഡകളിലൂടെ മാറ്റാൻ കഴിഞ്ഞിരുന്ന ആ കാലഘട്ടം തന്നെയായിരിക്കും നമ്മുടെ മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്നത്..

കോട്ടയം ജില്ലയിലെ നീലൂർ എന്ന സ്ഥലമാണ് പ്രസ്തുത പടത്തിനാധാരം. എന്റെ സുഹൃത്തു ശ്രീമതി വിദ്യ ഈ പടമെനിക്കയച്ചു തരുമ്പോൾ ഇതിന്റെ കുളിർമയും പച്ചപ്പും സന്തോഷവും അറിയാതെയെങ്കിലും എന്നെ കൊണ്ടെത്തിച്ചത് ഞാൻ വളർന്ന കുലശേഖരം എന്ന സ്ഥലത്താണ്...

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ അതി സുന്ദരമായ കുലശേഖരം എന്ന സ്ഥലം.

അവിടെ കൈതപ്രം എന്നൊരു കുഞ്ഞു ഗ്രാമമുണ്ട്, മാമൂട് ജംഗ്ഷന് സമീപം. അവിടെയായിരുന്നു എന്റെ കുട്ടിക്കാലം.

1996 june 4നാണ് ഞങ്ങൾ കേരളം വിട്ടു തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നത്. അമ്മയ്ക്ക് അവിടേക്ക് സ്ഥലം മാറ്റം കിട്ടി പോയതാണ്.

തിരുവനന്തപുരത്തു നിന്നു വരുമ്പോൾ ആദ്യം കേരളാ തമിഴ്നാട് അതിർത്തിയായ പാറശ്ശാല, കളിയിക്കാവിള, കുഴിത്തുറ, വെറ്റുവെന്നി, മർത്താണ്ഡം അവിടെയെത്തും. അവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞാൽ നാഗർകോവിൽ/കന്യാകുമാരി പോവുന്ന വഴിയാവും. നമുക്ക് ഇടത്തോട്ട് തിരിയാം. അതാണ് ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള വഴി.

അവിടെ ആറ്റൂരിലെ ഒരു കുഞ്ഞു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതും, പുതിയ സ്കൂളിൽ അഡ്മിഷൻ ശരിയാക്കാൻ പോയപ്പോൾ ആ സ്കൂളിന്റെ മുഴുവൻ പേരും വായിച്ചു അന്ധാളിച്ചു നിന്നതും (Sree Rama Krishna Bala Vidhya Matriculation Higher Secondary School, Padanilam, Kulasekharam) എല്ലാം സുഖമുള്ള കുറേ ഓർമ്മകൾ..

തൃപ്പരപ്പ് വെള്ളച്ചാട്ടം, മാത്തൂർ തൊട്ടിപ്പാലം, പേച്ചിപ്പാറ ഡാം, ചിറ്റാർ ഡാം, തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാഗം, കൾക്കുളം, മേലങ്കോട്, തിരുവിടക്കോഡ്, തിരുവിതാം കോഡ്, തിരുപന്തി കോഡ്, തിരുനട്ടാലം തുടങ്ങിയ 12 ശിവാല്യങ്ങൾ, തിരുവട്ടാർ ആദി കേശവൻ ക്ഷേത്രം ( തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം), ഇതൊക്കെ അവിടെയുള്ള കുറച്ചു സ്ഥലങ്ങൾ മാത്രം.

എന്നാൽ ജീവിതത്തിന്റെ സൗന്ദര്യം ഞങ്ങൾ താമസിച്ച വീടായിരുന്നു..

"വിജയ മന്ദിരം"

വീട്ടിൽ വിജയൻ മാമൻ, ശോഭ ആന്റി, പിന്നെ അവരുടെ മകൻ, നിധീഷ് വിജയ് (കൈലാസ്). വിജയൻ മാമൻ ഒരു കർഷകനാണ്.. ഒരുപാട് ഭൂമിയൊക്കെയുള്ള കർഷകൻ.. അവരുടെ സാമ്രാജ്യമായിരുന്നു അത്..

എന്റെ അച്ഛനും അമ്മയും ബാങ്ക് ജീവനക്കാർ.. ഞങ്ങൾ 3 സഹോദരങ്ങൾ...എന്റെ ജ്യേഷ്ഠൻ, ഞാൻ, പിന്നെ എന്റെ അനിയൻ.. എന്റെ സംഘത്തിൽ ഞങ്ങൾ 3 പേരും പിന്നെ വീടിനടുത്തുള്ള ചന്തു എന്ന പ്രതീഷ്, സുജിത്, സുമിത്, വിഷ്ണു അങ്ങനെ കുറച്ചു പേരുണ്ട്.. ഞങ്ങളെല്ലാവരും ഒരു സ്കൂളിലുമാണ് പോയിരുന്നത്..

വീടിൻറെ മുന്നിൽ കഷ്ടിച്ച് രണ്ടു മീറ്റർ വീതിയുള്ള പൊട്ടിപ്പൊളിഞ്ഞ ടാർ ഇട്ട റോഡ് ഉണ്ട്.. അതിന്റെ ഒരു വശത്തു കൂടെ നല്ലൊരു തോടുണ്ട്... വാഴ കൃഷിയും, റബ്ബറും, തെങ്ങും അങ്ങനെ എല്ലാമുൾപ്പെടുന്ന കൃഷി സ്ഥലമാണ് തോടിനു ചുറ്റും.. തോട്ടിൽ പോയിട്ടുള്ള കുളിയും, വാഴകൾക്കിടയിലൂടെയുള്ള ഓട്ടവും, പറമ്പിലൂടെയുള്ള സൈക്കിൾ യാത്രയും, മുറ്റത്തെ ക്രിക്കറ്റ് കളിയും, പിന്നെ വീടിന്റെ മുകളിലെ പറമ്പിലുള്ള പേരറിയാത്ത ഒരുപാട് വലിയ വൃക്ഷങ്ങളെ ദിനോസർ ആയി കണ്ടു അവരെ വേട്ടയാടി ജീവിക്കുന്ന വേടന്മാരുടെ കളിയും -അതായിരുന്നു ഞങ്ങളുടെ എറ്റവും ഇഷ്ടപ്പെട്ട കളി അങ്ങനെ സുഖലോലുപമായ ജീവിതം...

ഒരുപാടൊരുപാട് ഓർമ്മകൾ ആ സ്ഥലവും വീടുമായിട്ടുണ്ട്.. എത്ര നിറം ചാലിച്ചതാണെങ്കിലും മനസ്സവിടെ പോയി വരുമ്പോൾ കണ്ണിന്റെ കോണിൽ 2 തുള്ളി കണ്ണീർ പൊടിയാൻ വെമ്പി നിൽക്കും...

കുട്ടിക്കാലത്തെ താരങ്ങളായ എന്റെ ജ്യേഷ്ഠനും, കൈലാസും, വിഷ്ണുവും ഇന്ന് മാനത്തെ താരങ്ങളുടെ കൂടെയാണെന്നോർക്കുമ്പോൾ മനസ്സു വെമ്പാതെ വേറെ മാർഗ്ഗമില്ലല്ലോ. May 1 എന്റെ ജ്യേഷ്ഠന്റെ പിറന്നാളായിരുന്നു, May18 കൈലാസിന്റെയും. ഈ ദിവസങ്ങളിലെ അസ്വസ്ഥത പെട്ടെന്ന് പ്രസ്തുത പടം കണ്ടപ്പോൾ മനസ്സിലേക്ക് വന്നു... കണ്ണ് ഈറനണിഞ്ഞെങ്കിലും മനോഹരമായ ആ സ്ഥലത്തേക്ക് വെറുതെ ഇന്നും മനസ്സിനെ പറത്തി വിട്ടു..

മഴ ആയതുകൊണ്ട് ആ തോട് കര കവിഞ്ഞൊഴുകുകയാണ്.. അതെ, ആ തോടാണ് എന്റെ സന്തോഷങ്ങൾക്കു ചുക്കാൻ പിടിച്ച എന്റെ സ്വർഗ്ഗം..

Wednesday, 6 May 2020

അവന്റെ കരച്ചിൽ

അവൾ കരഞ്ഞു, ലോകം കരഞ്ഞു...
അവൻ കരഞ്ഞു, ലോകം ചിരിച്ചു..
അവൻ കരയാൻ പാടില്ലത്രേ..
അവൻ പുരുഷൻ..
അവൻ പ്രബലൻ..
അവന്റെ കണ്ണിൽ കണ്ണീര് പാടില്ല..
നെഞ്ചിടിപ്പിന്റെ താളം തെറ്റിയാലും,
സ്നേഹിതർ വിട്ടു പിരിഞ്ഞാലും,
അവന് കരയാൻ അവകാശമില്ല..
അതൊരു കുറച്ചിലാണ്..
കോമാളിത്തരത്തിന്റെ കോപ്രായമാണ്,
ജീവിതമെന്ന പേക്കൂത്തിലൊരു -
പലനൂറു വട്ടം അവൻ കരയുമത്രേ.
നെഞ്ചു പൊട്ടിത്തകരുന്ന ഉച്ചത്തിൽ,
പൊട്ടി നിലവിളിച്ചു കരയുമത്രേ.
പക്ഷേ കൂട്ടാരും കേൾക്കില്ല
വീട്ടാരും കേൾക്കില്ല.
ഹൃദയം നുറുങ്ങുന്ന നിലവിളികൾ..
വീണ്ടും ചിരിച്ചു കളിച്ചു നടന്നു.
ആ പ്രബലൻ, കരയുന്ന ഹൃദയത്തിന്നുടയോൻ..

Thursday, 19 March 2020

LIFE AS WE KNOW

Let the Death be bestowed on me,
For the Earth to be unburdened from me,
Day and Night, I lived my Life with You,
Left and Right, I gived my Love for You,

Never ever, was I the same since you left,
Forever, my heart has been a lonely nest,
Starved for the Affection and Love from You,
Craved for the Attention and Care from You,

Life as we know is never small as long as
The moments that we had are cherished,
Life that I experienced gets mauled as soon as
All the moments with you get perished.

Here I am, to enter the long and dark tunnel,
Hope to see some Light on the other side,
There I will wait for you as I won't leave tonight,
Hope to see you soon, but some decades after tonight.

Wednesday, 29 January 2020

Bapu


Do you remember Mahatma Gandhi? Have you  ever heard of Mahatma Gandhi? I am talking about the real Gandhi, not the ones who adopted his name for Political advantage.

Well, If You're someone who hasn't heard of him, then may be this is the best time to brush up your knowledge about Indian History. 

On October 2nd 1869, a kid by the name Mohandas Karamchand Gandhi was born to Karamchand Gandhi and Putli bai Gandhi when India was ruled by The British. This boy grew up, got married to Kasturba Gandhi when he was 13 years old. 

He forayed into Indian independence movement after becoming a lawyer. He introduced a new form of protest - Non Violence Protest where people protested against the evil rules of the British without indulging in any violence. He became the face of the Indian Independence movement. Millions of people followed his path and emerged victorious in winning Independence from the British. 

He was known for his Unassailable belief in Honesty. People saw divinity in him and started calling him as Mahatma meaning The Great Soul. 

But, just like anyone, he too had his Ups and Downs in his life. Some of those incidents were mentioned on his autobiography THE STORY OF MY EXPERIMENTS WITH TRUTH. A few of his ideologies didn't go well with some communities or rather with some people. They decided to retort by taking the very life of the man who stood and lead us to free ourselves from the evil hands of the then British. 

Well, There are a few names that have to be read whenever we read anything about Gandhi ji. Jawaharlal Nehru is the first one on the list for being an ardent follower of Gandhi ji. It is even said that Nehru became Independent India's First Prime Minister because of Gandhi Ji who overlooked the other leaders' decision to select Sardar Vallabhai Patel. 

The list complements with Nathuram Godse, an RSS activist, who wasn't in favour of some of the decisions made by Gandhi pertaining to India Pakistan division made on religious basis. He along with a few others decided to retaliate by getting rid off him. 

On January 30, 1948 whilst attending the evening prayers was shot three times by Nathuram Godse. He was penalised and hanged to death wherein RSS was banned temporarily. 

Bapu, as Gandhi ji was fondly called, is rightly called as Father of the Nation. He along with all Leaders including Netaji Subhash Chandra Bose, Bal Gangadhar Tilak, Bhagat Singh, Chandrasekhar Azad, Jhansi Rani and other innumerable unsung heroes fought for Indian Independence. It was Gandhi ji who united the whole nation and his horrifying death commemorate us the sacrifice one does for serving the nation and sacredly we observe January 30 as Martyr's Day. 

 This is what Albert Einstein, one of the greatest scientists of all time said about Gandhi ji ‘Generations to come will scarce believe that such a one as this ever in flesh and blood walked upon this earth.’ and unfortunately the thought is coming true as the same people who disowned Nathuram during the investigation of Gandhi ji's assassination have now been busy glorifying him. 

Not everyone can be non violent. Bhagat Singh and Subhash Chandra Bose had been an example for it and they weren't in congruent with Gandhi ji, but they all fought for nation and mutually respected each other as their need was one that is to free the nation. They didn't fight for any religion despite having their own views about religions. But, when it came to nation, they saw everyone as Indians. 

Now, Let's take this opportunity to remind ourselves on the way how we treat our fellow beings. Should we look at each other as Indians or Should we treat each one as Hindus, Christians, Muslims, Sikhs etc? Should we identify ourselves as Indians or should we be identified based on some religions? Should it be done violently or non violently? Let's think about it...




Jai Hind



Saturday, 25 January 2020

Happy Republic Day

INDIA - A Name that we have always been chanting since our childhood.

INDIA - An Emotion that we have been experiencing since the time we are born.

INDIA - An Energy that we have been feeling since the time we were conceived.

INDIA - The birthplace of the holy rivers that run throughout the length and breadth of the nation forming the blood of this heaven.

INDIA - The birthplace of the First and the Greatest Civilization which was the torchbearer for  Humanity when the other parts of the World were still under Darkness

INDIA - Birthplace of multiple Religions yet everyone co-existed because we were taught to Think as the ideologies were never forced to be followed.

INDIA - Birthplace of some of the Greatest minds of All Time, the reason why we are on top on all Fields.

INDIA - The largest Democracy in this World as believe that Independence is nothing if People in it are not enjoying the privilege and Power of choosing their own representatives.

INDIA - We have the power to choose our fate, be it for good or bad. Let this Republic Day be a reminder to us that we, INDIANS, have the responsibility of upholding the LEGACY transferred to us by our FOREFATHERS as the most civilized People and let's make sure that we act like ONE.

Happy Republic Day..