Its November 10 tomorrow...My baby turns out 10 months tomorrow.. She is a cute little angel now.. A lovely smile that I believe as the cutest thing in this world.. Whatever she does, nothing else cud be cuter than that.. When she was in her mother's womb, I dont know how her world was...I used to watch discovery channels, go through websites to know more about a foetus' world... I wonder how she spent her days in that jelly bag for more than 9 months. Wasn't she bored? I still remember the way she reacts to my voice...
ഞാന്‍ എന്നും ആലോചിക്കാറുണ്ട് അവള്‍ക്കു എപ്പോഴെങ്കിലും പുറത്തേക്കു വരണമെന്ന് തോന്നിയിട്ടുണ്ടാവുമോ????? ആ ഇരുട്ടു നിറഞ്ഞ ജെല്ലിബാഗിലൂടെ ഒഴുകി വന്നു അമ്മയുടെ കണ്ണിലൂടെ എന്നെ കണ്ടിട്ടുണ്ടാവുമോ???? ഞാന്‍ 2-3 ദിവസം അവളോട് മിണ്ടാതെ ഓഫീസില്‍ പോയിരുന്നു .. അപ്പോഴൊക്കെ അവള്‍ അതിന്‍റെ പ്രധിഷേധം അറിയിച്ചിരുന്നു.... ഇന്നും അതെന്നെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു!!!!
Jan 10..... 3.00 am....ഉറക്കത്തിനിടയില്‍ ഭാര്യ എന്നെ തട്ടി വിളിച്ചു... അവള്‍ക്കു ബ്ലീഡിംഗ് ഉണ്ടെന്നു പറഞ്ഞു...ഉടനെ തന്നെ ആശുപത്രിയില്‍ എത്തി... ഡോക്ടര്‍ ചെക്ക് ചെയ്തപ്പോഴാണ് കുഞ്ഞ് 5cm പുറത്തേക്കിറങ്ങിത്തുടങ്ങി എന്നറിഞ്ഞത്....ഞങ്ങളോട് നേരത്തെ ഡോക്ടര്‍ പറഞ്ഞിരുന്ന ഡേറ്റ് 12 ആയിരുന്നു... അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് താമസിക്കുന്ന ഞങ്ങള്‍ക്ക് അത് അപ്രതീക്ഷിതമായിരുന്നു... അവളെ ലേബര്‍ റൂമിലേക്ക് മാറ്റി.... മറ്റൊരു സ്ത്രീയും അന്ന് പ്രസവ വേദനയുമായി ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു...... കാതോര്‍ക്കുമ്പോള്‍ അവരുടെ ശബ്ദം മാത്രം കേള്‍ക്കാമായിരുന്നു...പക്ഷെ എന്‍റെ ഭാര്യയുടെ യാതൊരു അനക്കവും കേള്‍ക്കുന്നില്ലായിരുന്നു.....
6.45 A.M... ഒരു നേഴ്സ് വന്നു എന്‍റെ ഭാര്യയുടെ പേര് വിളിച്ചു... പെണ്‍കുട്ടി ജനിച്ചിട്ടുണ്ടെന്ന് പറഞ്ഞു....അതും സുഖപ്രസവം....വേദനയുടെ തരിമ്പു പോലും ഭാര്യക്ക് അനുഭവിക്കേണ്ടി വന്നില്ല.. അന്ന് ഒരു കുഞ്ഞു മാത്രമല്ല ജനിച്ചത്................................ , ഒരു അച്ഛനും അമ്മയും അന്ന് ജനിക്കുകയായിരുന്നു... 6.50 am ആയപ്പോള്‍ മോളെ കൊണ്ട് വന്നു കാണിച്ചു....പച്ച തുണിയില്‍ അവളെ മൂടി പുതപ്പിചിരിക്കുന്നു .. കണ്ണ് തുറന്നു കിടക്കുന്ന അവളുടെ കുഞ്ഞു മുഖം മാത്രമേ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ.. എന്‍റെ ആകാംക്ഷ കണ്ടത് കൊണ്ടായിരിക്കാം ഡോക്ടര്‍ അവളെ എന്നോട് എടുത്തോളാന്‍ പറഞ്ഞത്...... കുഞ്ഞിനെ എടുക്കാന്‍ അറിയാത്തത് കൊണ്ട് ഞാന്‍ അവളെ എടുത്തില്ല..അവളുടെ ചില ഫോട്ടോ എടുത്തു....എന്നിട്ട് ആ നെറുകില്‍ ഒരുമ്മ കൊടുത്തു....
അവള്‍ വളരുകയാണ്....ആരോഗ്യവതിയാണ്... അവളെ വിളിക്കുന്നത് കുഞ്ഞാറ്റ എന്നാണു.... ആ വിളി കേള്‍ക്കുമ്പോള്‍ തലയുയര്‍ത്തി അവള്‍ ചിരിക്കുന്നത് കണ്ടാല്‍ അതിനേക്കാള്‍ മനോഹരമായ കാഴ്ച ഈ ലോകത്തില്‍ വേറെയോന്നുമില്ലെന്നു തോന്നും.... മറ്റ് കുഞ്ഞുങ്ങളെ പോലെ അവള്‍ക്കു പിടി വാശിയില്ല.... നന്നായി കളിക്കും.. നന്നായി കഴിക്കും.....പക്ഷെ അവള്‍ അവളുടെ അമ്മയെ പോലെയാണ്....എത്ര കഴിച്ചാലും തടിക്കുന്നില്ല... അതിന്റെ പേരില്‍ എന്‍റെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും അച്ചമ്മയില്‍ നിന്നും ഞാനൊരുപാട് വഴക്ക് കേട്ടിട്ടുണ്ട്....:-) എന്നാലും അവള്‍ ആരോഗ്യവതിയാണ്..... അവളുടെ ആ കുഞ്ഞു മോണയില്‍ പല്ലുകള്‍ വരികയാണ്............ ..........., അതിന്‍റെ സന്തോഷത്തിലാണ്.......
"അമ്മ" , "ചാ"...ഇതാണ് അവള്‍ പറയുന്ന വാക്കുകള്‍................!!... .....,.....അവളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഋതുക്കള്‍ മാറുന്നത് പോലും ശ്രദ്ധിക്കില്ല.....അത്രയ്ക്കും കാര്യങ്ങള്‍ പറയാനുണ്ട്... എന്നാലും ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്.... അവള്‍ വളര്‍ച്ചയുടെ പടവുകള്‍ ഇനിയും എത്രയും പെട്ടെന്ന് താണ്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.... എന്‍റെ കുരുന്നേ..... സുഖമായി വളരൂ..........നിന്റെ അച്ഛനും അമ്മയും എന്നും കൂടെയുണ്ടാവും..........

lovely man....
ReplyDeleteYou Wrote This????????
ReplyDeletethank u praveen
ReplyDelete@Anju: yes chechi, I wrote this :-)
ReplyDeletewow....nice...i interested..
ReplyDelete