Wednesday, 4 April 2018

നിൻ മുഖം

പ്രണയത്തിൻ ദിവ്യജ്യോതിസ്സായി ഉദിക്കുന്നു നിൻ മുഖം,
തുടിക്കുന്ന ഹൃദയാവലികളിൽ കൊതിപ്പിച്ചു നിൻ മുഖം,
നിറത്തിന്റെ ഭാവഭേദമായി തുടിക്കുന്നു നിൻ മുഖം,
അഴകിൻറെ പൂർണരൂപമായി ജ്വലിക്കുന്നു നിൻ മുഖം,
നിലാവിൻറെ വെട്ടമായി കുളിർപ്പിക്കും നിൻ മുഖം,
മനസ്സിന്റെ വിങ്ങലോ കരയുന്ന നിൻ മുഖം,
ജീവിതത്തിൻ സൗഖ്യമോ ചിരിക്കുന്ന നിൻ മുഖം,
ഇനിയെന്നും നിറയട്ടെ എൻ മനസ്സിൽ നിൻ മുഖം.